കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച കുമരനെല്ലൂർ ഐ എച്ച് ഡി പി കോളനിയിൽ പദ്ധതി ആസൂത്രണത്തിനായി ഗുണഭോക്താക്കളുടെ യോഗം നടന്നു. എം എൽ എസേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എ എം ജമീലാബി, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ കെ പ്രമോദ് കുമാർ, പദ്ധതി നിർവ്വഹണ ചുതലയുള്ള സംസ്ഥാന നിർമ്മിതി കേന്ദ്രം സൈറ്റ് എഞ്ചിനീയർ സുജിത്ത് പി സോമൻ . ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ. സി.വി. ശ്രീജ പദ്ധതി നിർവ്വഹണത്തിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. നഗരസഭ കൗൺസിലർ എ ഡി അജി പട്ടികജാതി പ്രമോട്ടർ.കെ.സി. അരുൺ, എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കളുടെ ചർച്ചകൾക്ക് ശേഷം ഉയർന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് 3 ആഴ്ചക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ സംസ്ഥാന നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തുകയും,പദ്ധതി നടത്തിപ്പിനായി മോണിറ്ററിങ് സമിതി രൂപീകരിക്കുകയും ചെയ്തു.
ചെയർമാനായി എം എൽ എസേവ്യർ ചിറ്റിലപ്പിളളി, കൺവീനറായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സി.വിശ്രീജയേയും,, മോണിറ്ററിങ് സമിതിയിലെ ഗുണഭോക്താക്കളുടെ പ്രതിനിധികളായി ഇ കെ ശിവൻ, കാർത്യായനി മുത്തു എന്നിവരെ തിരഞ്ഞെടുത്തു . യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് മുൻഗണന നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം നേടുകയും, സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.