അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 8 മണിയോടെ ആറങ്ങോട്ടുകര കാർത്യായനിക്ഷേത്ര പരിസരത്താണ് അപകടം ഉണ്ടായത്. ഇരു ചക്ര വാഹനയാത്രികനെ ഇടിക്കാതിരിക്കാനായി പെട്ടന്ന് ഇടത്തോട്ട് കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇന്നോവ ക്രിസ്റ്റ മോഡൽ KL 10 AW 9308 എന്ന നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.