കൊൽക്കത്തയിലേക്കുള്ള എയർഏഷ്യ വിമാനം ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണ് എയർലൈൻസ്.180 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഐ5-319 എയർ ഏഷ്യ വിമാനത്തിൻ്റെ എഞ്ചിനിൽ പക്ഷി ഇടിച്ചതെന്നാണ് വിവരം. വിമാനം പറന്നുയർന്നപ്പോൾ പെട്ടെന്ന് എഞ്ചിനിൽ പക്ഷി ഇടിക്കുകയായിരുന്നു. പിന്നാലെ എയർപോർട്ട് അതോറിറ്റിയെ ബന്ധപ്പെട്ടു.അനുമതി ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. എയർപോർട്ട് അതോറിറ്റി അധികൃതരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും പുറത്തെടുത്ത് മറ്റൊരു വിമാനത്തിൽ അയക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.