Local

വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു

Published

on

വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ 2022- 23 അധ്യയന വർഷത്തെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് വി. എ സുരേഷ് അധ്യക്ഷത വഹിച്ചു.
കുന്നംകുളം എസി പി ടി എസ് സിനോജ് മുഖ്യാതിഥിയായി പങ്കെടുത്തു.. വടക്കാഞ്ചേരി എ ഇ ഒ. എ മൊയ്തീൻ, ഡോ: പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു, എസ് എം സി ചെയർമാൻ സുരേഷ് കുട്ടത്ത്, സ്റ്റാഫ് സെക്രട്ടറി കെ.കെ. മജീദ്, സീനിയർ അധ്യാപിക ശാന്ത,സ്കൂൾ യൂണിയൻ ചെയർപേഴ്സൺ അമൃത സുരേഷ്, സ്കൂൾ യൂണിയൻ ജനറൽ സെക്രട്ടറി എ.എ.ഹസ്ന എന്നിവർ സംസാരിച്ചു.സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ ആർ ഗീത ടീച്ചർക്ക് പിടിഎ പ്രസിഡൻ്റ് വി.എ സുരേഷ്, എസ് എം സി ചെയർമാൻ സുരേഷ് കുട്ടത്ത് എന്നിവർ ചേർന്ന് ചടങ്ങിൽ വച്ച് ഉപഹാരം കൈമാറി. ചെയർമാൻ പിഎൻ സുരേന്ദ്രൻ ഗീതടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന്കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Trending

Exit mobile version