Local

വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം

Published

on

അതിർത്തിത്തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്.വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version