Malayalam news

പരാതി നല്‍കിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം. ഒരാളെ പോലീസ് പിടികൂടി.

Published

on

അമിത ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പായുന്നതിനെതിരേ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം. കൊല്ലം ഇരവിപുരത്താണ് സംഭവം. പരാതി നൽകിയ വൈരാഗ്യത്തിൽ യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തിയശേഷം കമ്പിവടിക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
ഇരവിപുരം തേജസ് നഗര്‍ 123-ല്‍ വയലില്‍വീട്ടില്‍ ഉമര്‍ മുക്തര്‍ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം സ്വദേശി സുധീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പൊലീസ് ഉമർ മുക്തറിനെ പിടികൂടിയത്. പ്രതി രൂപമാറ്റംവരുത്തിയ ബൈക്കില്‍ അമിത ശബ്ദത്തില്‍ റോഡിലൂടെ ചീറിപ്പായുന്നത് പതിവായിരുന്നു. ഇതിനെതിരെ നാട്ടുകാർ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയത് സുധീറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുധീർ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version