മച്ചാട് ഗവ. എൽ പി സ്കൂൾ സമഗ്ര 100 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് സ്ക്കൂൾ ഹാളിൽ ക്ലാസ്സ് സംഘടിപ്പിച്ചത്. കെസിബിസി മദ്യ വിരുദ്ധ സമിതി മുൻ അതിരൂപത ഡയറക്ടറും, പുറനാട്ടുകര പള്ളി വികാരിയുമായ ഫാദർ.ജോജു പനയ്ക്കലാണ് 120 ഓളംവിദ്യാർത്ഥികൾക്ക് ക്ലാസെടുത്തത്.സ്കൂൾ പ്രിൻസിപ്പൽ ക്രിസ്റ്റിൻ ജിസ് ലി, എൽപി സ്കൂൾ പ്രധാനധ്യാപിക സി.എസ്. നദീറ, പ്ലസ് ടു അധ്യാപകൻ ഡി. പ്രകാശ് .ഒ എസ് എ പ്രതിനിധി ജോണി ചിറ്റിലപ്പിള്ളി ഹയർ സെക്കൻഡറി വിദ്യാർത്ഥിനി.സ്റ്റീന എന്നിവർ സംസാരിച്ചു.