പത്തനംതിട്ട : എട്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ മകൻ രാമചന്ദ്രനെ(64) ആണ് അടൂർ പോലീസ് ശനിയാഴ്ച പിടികൂടിയത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടാൻ ശ്രമിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.