തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാമിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം ഡാമിൽ കണ്ടെത്തിയത്. ചോറ്റുപാറ പ്രദേശത്ത് വാടകക്കു താമസിക്കുന്ന എരുമേലി സ്വദേശി 64 വയസ്സുള്ള സുധാകരനാണ് മരിച്ചത്.
വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘം മൃതദേഹം കരയ്ക്ക്കയറ്റി.
വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു..
ക്യാൻസർ രോഗ ബാധയെ തുടർന്നുള്ള നിരാശയാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുമതി. സുധീഷ്, ആതിര എന്നിവർ മക്കളും, മണികണ്ഠൻ മരുമകനുമാണ്.