കുടുംബ വഴക്കിനിടെ മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വയോധികൻ മരണമടഞ്ഞു. കുമരനെല്ലൂർ ഒന്നാംകല്ല് ബ്ലാഗയിൽ 62 വയസ്സുള്ള ഇബ്രാഹിമാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യ സഹോദരനുമായി വഴക്കുണ്ടാവുകയും, മദ്യലഹരിയിലായിരുന്ന ഇബ്രാഹിം പരുക്കേറ്റ് അബോധാ വസ്ഥയിലാവുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേയാണ്ഇന്ന് പുലർച്ചേ മരണം സംഭവിച്ചത്. പ്രതിയായ മാലിക് അഹമ്മദിനെ മെഡിക്കൽ കോളേജ് പരിസരത്തു നിന്നും വടക്കാഞ്ചേരി പോലീസ് കസ്റ്റഡി യിലെടുത്തു.മേൽനടപടികൾ സ്വീകരിക്കുക യും ചെയ്തു.