തിരുവില്വാമല വേട്ടക്കരൻ കാവിലെ അയ്യപ്പന്‍ വിളക്ക് കണ്ട് മടങ്ങുകയായിരുന്ന വയോധിക ബൈക്കിടിച്ചു മരിച്ചു .തിരുവില്വാമല കാട്ടുകുളത്തിനു സമീപം പെരുമ്പ്ര നാരായണൻ നായരുടെ ഭാര്യ നളിനി (68) യാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുകുളം ഇറക്കത്തിൽ ബൈക്കിടിച്ച് മരിച്ചത് . അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള പഞ്ചവാദ്യം കണ്ട് വീട്ടിലേക്ക് നടന്നു വരുമ്പോൾ പുറകിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ് നാരായണൻ നായർ,
മക്കൾ നന്ദകുമാർ രേഖ (ആശ വർക്കർ )രതി,മരുമക്കൾ സുരേഷ്‌കുമാർ,പ്രിയ.