Local

ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധന് ദാരുണാന്ത്യം

Published

on

കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടിവി ഉസ്മാനാണ് മരിച്ചത്.
ഡ്രൈ ഫ്രൂട്ട്‌സ് കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടെന്ന് കടക്കവേ തലയിടിച്ച് മലർന്ന് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലനാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ഉസ്മാൻ.

Trending

Exit mobile version