ലഹരി ഉപയോഗം എന്ന വിഷയത്തിൽ അംഗനവാടികൾ കേന്ദ്രികരിച്ചു നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി തെക്കുംകര ഗ്രാമപഞ്ചായത്തിലെ 96,112 എന്നീ അംഗനവാടികളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ അഡ്വ. സി.വി രേഷ്മ ക്ലാസ്സ് എടുത്തു. ജീവിതം ആകണം നമ്മുടെ ലഹരി എന്ന് അഡ്വ: രേഷ്മ സി. വി അഭിപ്രായപ്പെട്ടു. അംഗനവാടി വർക്കർ കെ.ജി ഷീജ അദ്ധ്യക്ഷത വഹിച്ചു. ആശാ വർക്കർ എൻ.ടി ലൂസി സ്വാഗതവും കുട്ടികളുടെ പ്രതിനിധി അർച്ചന നന്ദിയും പറഞ്ഞു.