എസ് എൻ ഡി പി യോഗം വേലൂർ ശാഖയുടെ വാർഷിക പൊതുയോഗം വേലൂർകാരങ്ങേൽ ഓഡിറ്റോറിയത്തിൽ നടന്നു. എസ്എൻഡിപി തലപ്പിള്ളി യൂണിയൻ സെക്രട്ടറി രാജേഷ്.ടി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് എം.എസ് ധർമ്മരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സുധാകരൻ മൂക്കോലെ എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവ് മുരളിയെ ഡയറക്ടർ ബോർഡ് അംഗം ശിവദാസൻ വടുതല ചടങ്ങിൽ വച്ച് ഉപഹാരം നൽകി അനുമോദിച്ചു.