തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം. മുതുവറയിൽ രാവിലെയാണ് അപകടം. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്‍റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞത്. ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ കാനനിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം കാഞ്ഞാണിയിൽ കാൽ നടയാത്രികനായിരുന്ന അന്തിക്കാട് വന്നേരി മുക്കിന്സമീപം പട്ടാട്ട് ഷാഹുൽ ഹമീദിന്‍റെ (58) കാലിൽ കൂടി ബസ് കയറിയിറിങ്ങി ചതഞ്ഞരഞ്ഞിരുന്നു. ഇന്നലെ ഷാഹുൽഹമീദിന്‍റെ കാൽ മുറിച്ചു മാറ്റി. സംഭവത്തില്‍ ബസിലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.