ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. സാബു സിൽവ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.അതേസമയം കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു ആക്രമണം. വെട്ടാനുപയോഗിച്ച വടിവാള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.