അതിവേഗം ബഹുദൂരം ഉയര്‍ച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ജീവന്റെ നിലനില്‍പ്പിനെക്കുറിച്ച് ഇനിയും ബോധവാന്മാരാവേണ്ടിയിരിക്കുന്നു. 2023 സെപ്റ്റംബര്‍ 16ന് മറ്റൊരു ഓസോണ്‍ ദിനം കൂടി കടന്നുപോകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും നടുക്കത്തോടെ ഓര്‍ത്തിരിക്കേണ്ടേ ചിലതുണ്ട്. ഓസോണ്‍ പാളി അനുദിനം തകര്‍ച്ച നേരിടുകയാണ്. ഓസോണ്‍ പാളിക്ക് ദ്വാരം ഉണ്ടായികൊണ്ടിരിക്കുയാണ്. ഒരു പ്രദേശത്ത് ഓസോണ്‍ പാളിയുടെ കനം കുറയുന്ന അവസ്ഥയാണ് ഓസോണ്‍ പാളിയുടെ ദ്വാരം എന്നറിയപ്പെടുന്നത്. മനുഷ്യ നിര്‍മിത ബ്രോമോഫ്ലൂറോ കാര്‍ബണാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ഭൂമിയുടെ കുട എന്നും പുതപ്പെന്നും വിശേഷിപ്പിക്കുന്ന ഓസോണ്‍ പാളികള്‍ സംരക്ഷിക്കപ്പെടേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതമണ്.