കാലിഫോർണിയയിലെ മൊണ്ടേറെ പാർക്കിലാണ് വെടിവയ്പുണ്ടായത്. 10 പേർ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്.ശനിയാഴ്ച രാത്രി ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയാണ് വെടിവയ്പുണ്ടായത്.നാലു റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. പൊലീസ് ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.