കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവാ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.ഇയാളെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻറെ കാലിന്റെ എല്ലടക്കം കടുവയുടെ ആക്രമത്തിൽ തകർന്നിട്ടുണ്ട്. സാലുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.അതിനിടെ കടുവാ ആക്രമണം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു.