എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതിക്ക് അന്തിക്കാട് പഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആരോരുമില്ലാതെ കഴിയുന്ന സുശീല നെച്ചിക്കോട്ടിന്റെ വസതിയില്‍ വച്ച് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ജ്യോതി രാമന്‍ നിര്‍വഹിച്ചു. ആവശ്യ മരുന്നുകള്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് കെ കെ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് വാതില്‍പ്പടി സേവനം വഴി ലഭ്യമാകുന്നത്. ക്ഷേമകാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ .ഫെഫിര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശരണ്യ രജീഷ്, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.