കേരള പിറവി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ചങ്ങല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ലഹരിക്കെതിരെ പരിധികളില്ലാത്ത പ്രതിരോധം തീർക്കും’ വിദ്യാലയങ്ങളിൽ നവംബർ 1ന് ലഹരി വിരുദ്ധ ചങ്ങല തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാർ തലത്തിൽ നടപടിയെടുക്കുമെന്നും, ലഹരി കടത്ത് തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. ഇതിനായി ഗാന്ധിജയന്തി ദിനത്തിൽ ബഹുമുഖ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മയക്കുമരുന്ന് പിടിമുറുക്കുന്നത് പ്രധാനമായും യുവാക്കളെയാണ് – അതുകൊണ്ടു തന്നെ മയക്കുമരുന്നുകൾക്കെതിരായ ക്യാമ്പെയിൻ ശക്തമാക്കും. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനായി അണിനിരത്തും -പേ വിഷബാധയേറ്റ് 21 പേർ മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 6 ലക്ഷം ഡോസ് വാക്സിൻ നൽകി. വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സെപ്തംബർ മാസം പേവിഷ പ്രതിരോധ മാസമായി ആചരിക്കും. തെരുവുനായ്ക്കൾക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഷെൽറ്ററുകളൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.