വടക്കാഞ്ചേരി : മലയാളികൾ വാർത്തകളെ ഏറെ ഇഷ്ടപ്പെടുന്നവരും. വാർത്തകൾ ശ്രദ്ധിക്കുന്നവരുമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ ആരംഭിക്കുന്ന എനി ടൈം ന്യൂസിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിൽ നിഷ്പക്ഷമായ വാർത്തകളും, മറ്റ് പുതുമയാർന്ന പ്രോഗ്രാമുകളും എത്തിക്കാൻ കഴിയുന്ന സംവിധാനത്തോടെ ആരംഭിക്കുന്ന ചാനലിന് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു. ചെയർമാൻ റിഷി പൽപ്പു അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് പാർട്ട്ണർ എ. ചന്ദ്രൻ, ന്യൂസ് എഡിറ്റർമാരായ ശശികുമാർ കൊടക്കാടത്ത് . രാജശേഖരൻ കടമ്പാട്ട്, ടെലികാസ്റ്റിങ്ങ് കോ- ഓർഡിനേറ്റർ ടി.എസ്. സിജോ, മാർക്കറ്റിംഗ് മാനേജർമാരായ ടി.കെ. സനീഷ്, എ.പി. ജോൺസൺ, അക്കൗണ്ട്സ് മാനേജർമാരായ ടി.വി. ശ്രീരാമകൃഷ്ണൻ, വിത്സൻ കുന്നംപിള്ളി എന്നിവർ പങ്കെടുത്തു.