ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. അതേസമയം സംഭവത്തെക്കുറിച്
ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
” അപര്‍ണ എന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച വേദനയുണ്ടാകുകയും ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു.ചൊവ്വാഴ്ച നാലുമണിക്ക് പൊക്കിള്‍ക്കൊടി പ്രൊലാപ്സ് ചെയ്ത് പുറത്തുവന്നതുകൊണ്ട് അടിയന്തരമായി സിസേറിയന്‍ ചെയ്യുകയാണ് ഉണ്ടായത്.കുട്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ചെയ്ത ശസ്ത്രക്രിയയാണ്. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് 20ൽ താഴെ മാത്രമായിരുന്നു. ഉടന്‍ കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ജീവന്‍രക്ഷാകാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ കുട്ടി അപ്പോള്‍ത്തന്നെ മരണപ്പെട്ടു. ഓപ്പറേഷന്‍ സമയത്ത് അമ്മയുടെ ബിപി വളരെ താഴ്ന്നതായിരുന്നു. കാര്‍ഡിയോളജി ഡോക്ടര്‍മാർ പരിശോധിച്ചപ്പോള്‍ ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു.ഉടന്‍ പെൺകുട്ടിയെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. പമ്പിങ് കൂട്ടാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമുള്ള മരുന്ന് കൊടുക്കുകയും ചെയ്തു.ദൗര്‍ഭാഗ്യവശാല്‍ നാലുമണിയോടെ അപര്‍ണയും മരണപ്പെട്ടു” കൈനകരി കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ(21)യും കുഞ്ഞുമായിരുന്നു മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം.