Kerala

വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

Published

on

കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021 -22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരായിരിക്കണം. ആദ്യ ചാൻസിൽ എസ് എസ് എൽ സി/ ടി എച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 പോയന്‍റിൽ കുറയാതെ മാർക്ക് നേടിയവർക്കും പ്ലസ്ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 90% കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org എന്ന ബോർഡിന്‍റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ഫോൺ: 0487 23386754

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version