Kerala

വനിതാരത്‌ന പുരസ്‌കാരം 2022ലേക്കുള്ള അപേക്ഷ ക്ഷണിച്ചു

Published

on

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2022ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍പ്പര്യമുള്ള വനിതകള്‍ നവംബര്‍ 15 നു മുന്‍പായി തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ജീവിച്ചിരിക്കുന്നവരും, കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാകണം. മറ്റ് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍, പ്രവര്‍ത്തന മേഖലകളില്‍ കാഴ്ച്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, ഫോട്ടോകള്‍ പത്രക്കുറിപ്പുകള്‍, പുസ്തകം എന്നിവ ഉള്‍പ്പെടുത്തണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ നേടിയ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല . കൂടുതല്‍ വിവരങ്ങള്‍ക്ക് www.wed.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8921697457, 0471-2969101 എന്നീ ഫോണ്‍ നമ്പരുകളിലോ, തിരുവനന്തപുരം ജില്ലാ വനിതാ ശിശുവികസന ഓഫീസിലോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version