പാറശാലയില്‍ കല്യാണവീട്ടിൽ ലഹരി പാർട്ടിക്കിടയിലെ വാക്കേറ്റത്തിനിടെ ബിയർ കുപ്പിയുടെ കുത്തേറ്റു യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്ത് (40) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാന ജില്ലയെ ഞെട്ടിപ്പിച്ചു കൊണ്ട് പാറശാലയിൽ ആണ് കൊലപാതകം നടന്നത്.
വിവാഹവീട്ടിൽ സുഹൃത്തുക്കൾ അടക്കം പങ്കെടുത്ത ലഹരിപ്പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ രഞ്ചിത്തിന്റെ വീടിന് സമീപത്തേ വിവാഹസത്കാരം കഴിഞ്ഞ് മടങ്ങവേ സുഹൃത്തുക്കളായ റിജു, വിപിൻ ,രജി, രഞ്ചിത്ത് എന്നീ നാല് സുഹൃത്തുക്ക ൾ ചേർന്ന് മദ്യപിച്ച ശേഷം വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഒരാൾ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്. ഗുരുതര പരിക്കോളോടെ മറ്റൊരു സുഹൃത്തായ വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്