തൃശ്ശൂർ ജില്ല നഴ്സിങ് അസിസ്റ്റന്‍റുമാരുടെ അറിവ് 2022 കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടി തൃശ്ശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം ഡോ.രേവതി ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഴ്സിംഗ് അസിസ്റ്റന്‍റ് കൂടിയായ ബാലകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. രാജൻ പെരിയമ്പലം സംസാരിച്ചു. ഡോ. രേവതി , നേഴ്സിങ് ഓഫീസർ ആസ്യ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.