നിരോധിത ലഹരി ഉത്പന്നമായ കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ച രണ്ടു പേരെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് നിരോധ മയക്കമരുന്നായ കഞ്ചാവുമായി മുണ്ടത്തിക്കോട് സ്വദേശികളായ കോട്ടയിൽ വീട്ടിൽ ബാബുവിൻ്റെ മകൻ 23 വയസ്സുള്ളവിഷ്ണു, കണ്ണേങ്ങാട്ടിൽ വീട്ടിൽ പ്രദീപിൻ്റെ മകൻ 22 വയസ്സുള്ള അക്ഷയ്, എന്നിവരേ പിടികൂടി കേസ് എടുത്തു. ഇത്തരത്തിലുള്ള കേസുകളിൽ ഇവർ ഇതിനു മുമ്പും പ്രതികളായിട്ടുള്ളവരാണ്.