ദേഹസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.
പരേതരായ എം.ടി. പരമേശ്വരന്‍ നായരുടെയും കല്ലേക്കളത്തില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി കൂടല്ലൂരില്‍ ജനിച്ച അദ്ദേഹം തൃശ്ശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഡിപ്ലോമ നേടിയശേഷമാണ് ചിത്രകലാരംഗത്തേക്ക് തിരിഞ്ഞത്. ദീര്‍ഘകാലമായി ചെന്നൈയിലായിരുന്നു താമസം. അവിവാഹിതനാണ്. മൃതദേഹം കൂടല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്കരിക്കുവാനാണ് തീരുമാനം.