കുടുംബശ്രീ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ചുവട് 2023 ക്യാമ്പയിൻ്റ ഭാഗമായി വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 11 ലെ സന്ധ്യ അയൽക്കൂട്ടത്തിന്റെ അയൽക്കൂട്ട സംഗമം നടന്നു.ഡിവിഷൻ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ സി.വി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സിന്ധു പ്രകാശൻ , സി ഡി എസ് മെമ്പർ ലിസി പ്രസാദ്, എന്നിവർ സംസാരിച്ചു. ആശ്ര യ, അതി ദരിദ്രർ, അയൽക്കൂട്ട ത്തിലെ മുതിർന്ന അംഗം , എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.