അന്തർ ദേശീയ ലയൺസ് ക്ലബ്ബ് പദ്ധതികളിലൊന്നായ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അകമല പൊതുകുളത്തിനു സമീപം പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി. സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ പോഷക സംഘടനകളായ ലിയൊ ക്ലബ്ബ്, വടക്കാഞ്ചേരി അക്വാട്ടിക് ക്ലബ്ബ്, ജലയാനം 5 എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പൂന്തോട്ടമൊരുക്കിയത്.
തൃശ്ശൂർ ജില്ലാ അക്വാട്ടിക് അസ്സോസിയേഷൻ സെക്രട്ടറിയും, നീന്തൽ പരിശീലകനുമായ എം.വി.ജയപ്രകാശ് ചെടി നട്ട് ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് . സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ക്ലബ്ബ് ഡയറക്ടറും, പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രോഗ്രാം കോർഡിനേറ്ററുമായ ഇ.എസ്. ദിനേശൻ അക്വാട്ടിക് ക്ലബ്ബ് അംഗം കെ.വി. ആദിത്യ,
അക്വാട്ടിക് ക്ലബ്ബ് പ്രസിഡണ്ട് ആഷിൻ ഇ.എസ്,
അക്വാട്ടിക് വളണ്ടിയർ ക്യാപ്റ്റൻ വി.അഭിജിത്ത് എന്നിവർ സംസാരിച്ചു.അന്തർ ദേശീയ ലയൺസ് ക്ലബ്ബിൻ്റെ 5പദ്ധതികളാണ് ഇപ്പോൾ നടപ്പിലായി കൊണ്ടിരിക്കുന്നത്. അതിൽ ജലായനം അഞ്ചിൻ്റെ ഭാഗമായി നീന്തൽ പരിശീലനത്തിൻ്റെ അവസാന ഘട്ടത്തിലാണ് അകമല പൊതു കുളത്തിനു സമീപം പൂന്തോട്ടമൊരുക്കിയത്.കൂടാതെ തിമിര ശസ്ത്രക്രിയ, വിശക്കുന്നവർക്ക് ഭക്ഷണം, കുട്ടികളെ ബാധിക്കുന്ന അർബുദ രോഗം, പ്രമേഹ നിർമ്മാർജ്ജന ക്യാമ്പുകൾ എന്നിങ്ങനേ ഒട്ടനവധി പദ്ധതികൾക്കാണ് അന്തർദേശീയ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്.