സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. ‘ ഈ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തുക. ദേശീയപതാകയുമായുള്ള ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.