Charamam

അമ്മയെ കാണാൻ കുട്ടികൾ എത്തി ; ആശയുടെ അന്ത്യകർമ്മങ്ങൾ മക്കൾ തന്നെ ചെയ്യും

Published

on

തൃശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹം കാണാൻ തർക്കങ്ങൾക്കൊടുവിൽ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്ലെന്നായിരുന്നു ആദ്യം യുവതിയുടെ ഭർതൃവീട്ടുകാർ പറഞ്ഞിരുന്നതെങ്കിലും പോലീസ് ഇടപെട്ടതോടെ നിലപാടിൽ മാറ്റം വരുത്തുയികയായിരുന്നു. ആശയുടെ അന്ത്യകർമ്മങ്ങൾ മക്കൾ തന്നെ ചെയ്യും. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് കുട്ടികളെ എത്തിച്ചിട്ടുള്ളത്. ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് ആശയുടെ കുടുംബം ആരോപിക്കുന്നത്.ഈ മാസം പന്ത്രണ്ടിനാണ് ആശ കുന്നിക്കുരു കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ പതിനേഴിന് മരണപ്പെടുകയായിരുന്നു. മരണ സമയത്ത് ഭർത്താവ് സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. നാട്ടിക സ്വദേശിയാണ് സന്തോഷ്. 12 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്.തൃശ്ശൂരിൽ പാവറട്ടി സ്വദേശി ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആശയുടെ മക്കളെ വിട്ടുനല്‍കാതെ ഭർത്തൃവീട്ടുകാർ പിടിച്ചു വെച്ച സംഭവം വിവാദമായിരുന്നു. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ വിഷയത്തിൽ ഇടപെട്ടു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍തൃവീട്ടു കാരെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കാന്‍ ധാരണയായത്. മൃതദേഹം കാണിച്ച ശേഷം ഉടന്‍ തന്നെ ഭര്‍തൃവീട്ടുകാര്‍ കുട്ടികളെ തിരികെ കൊണ്ടുപോകുമെന്നാണ് പറഞ്ഞിരുന്നത്.വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ആശയുടെ പാവറട്ടിയിലെ വീട്ടിലായിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ മക്കൾ എത്താത്ത സ്ഥിതിയിൽ സംസ്കാര കർമ്മങ്ങൾ വൈകുകയായിരുന്നു. ഒരു കാരണവശാലും മൃതദേഹം കാണാൻ ഈ വീട്ടിൽ നിന്നും ആരും പോകില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു ആശയുടെ ഭർത്താവ് സന്തോഷിൻ്റെ വീട്ടുകാർ.ഭര്‍തൃവീട്ടുകാരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് ആശ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച് നിരന്തരം ഭർത്തൃവീട്ടുകാർ പീഡിപ്പിച്ചതായാണ് വിവരം. ഇതിൽ ആശയുടെ ഭർത്താവ് സന്തോഷിൻ്റെ അമ്മയും സഹോദരനുമാണ് ആശയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version