നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്ക് വന്നു. നേരത്തെ മുൻനിരയിൽ ഇരുന്ന സി.പി.എം സെക്രട്ടറി എം. വി. ഗോവിന്ദൻ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റിൽ ആണ് ഇരിക്കുന്നത്.അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ പുനഃസംഘടന വരുത്തിയത്. സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിയായും തലശേരിയിൽ നിന്നുള്ള നിയമസഭാ അംഗം എ .എൻ ഷംസീറിനെ സ്പീക്കറായും സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.