നിയമസഭാ സ്പീക്കര്‍ തെരെഞ്ഞെടുപ്പ് നാളെ രാവിലെ 10ന് നടക്കും. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് മന്ത്രി പദത്തിലേക്കെത്തിയതോടേയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം. സഭാംഗങ്ങളായ എ.എന്‍. ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ അറിയിച്ചു.തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്.