മേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചെസ്റ്ററോയിഡിന് മുന്നറിയിപ്പ് നല്‍കിയത്. ഈ ചിന്നഗ്രഹത്തിന്റെ വലിപ്പം വളരെ വലുതായതിനാല്‍, അത് ഭൂമിയില്‍ പതിച്ചാല്‍ വന്‍ നാശത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 UD72 എന്നാണ് ശാസ്ത്രജ്ഞര്‍ ഈ പുതിയ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.പേരിലെ നാലക്ക നമ്പർ അത് കണ്ടെത്തിയ തീയതിയായ ഒക്ടോബര്‍ 2022 നെ സൂചിപ്പിക്കുന്നു. ബഹിരാകാശ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഭൂമിയിലേക്ക് അതിവേഗം നീങ്ങുന്ന ഈ ഛിന്നഗ്രഹത്തിന്റെ ഉയരം ഏകദേശം 65 അടിയാണ്. ഇത് മണിക്കൂറില്‍ 15,408 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്ക് സമീപം കടന്നുപോകും. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ ഭൂമിയില്‍ വലിയൊരു നാശത്തിന് നാം സാക്ഷ്യം വഹിക്കേണ്ടി വരും. ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിക്ക് വിനാശകരമായ ഭീഷണി നാസ തള്ളിക്കളയുന്നില്ല.