വടക്കാഞ്ചേരി : അത്താണി കേളി റെസിഡെൻസിക്കും പെട്രോൾ പമ്പിനും സമീപത്തായി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ചതിനുശേഷം സ്വകാര്യ ബസ്സിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ വടക്കാഞ്ചേരിയിലെ ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.