അത്താണി പി എസ് സി ബാങ്കിന്റെ 14-ാമത് ഞാറ്റുവേലചന്ത 2022 ജൂൺ 24 വെള്ളിയാഴ്ച്ച മുതൽ ജൂൺ 26 വരെ ബാങ്കിന്റെ പാർക്കിംഗ് ഹാളിൽ വെച്ച് നടക്കും. 24 ന് കാലത്ത് 10,00ന് വടക്കാഞ്ചേരി എം. എൽ. എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിക്കും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, വടക്കാഞ്ചേരി നഗരസഭ വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ, തലപ്പിളളി അസ്സൻന്റ് രജിസ്ട്രാർ ജനറൽ കെ.കെ. ഷാബു, മുണ്ടത്തിക്കോട് കൃഷി ഓഫീസർ കുമാരി ശ്വേത, വടക്കാഞ്ചേരി നഗരസഭ 32-ാം ഡിവിഷൻ കൗൺസിലർ സേവ്യർ മണ്ടുംപാല എന്നിവർ പങ്കെടുക്കും. പഴയകാല സ്മരണകളെ ഉണർത്തികൊണ്ട് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇക്കുറി 14-ാമത് ഞാറ്റുവേല ചന്തക്ക് തുടക്കം കുറിക്കുന്നത് മൂന്ന് ദിവസങ്ങളിലായാണ് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം നിർത്തി വെച്ചിരുന്ന ബാങ്കിന്റെ “റൂറൽ ഹാട്ട് നാട്ടു ചന്തയും ഇതോടൊപ്പം പുനരാരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിലേക്കും, വനിത സംഘങ്ങൾക്കുമുള്ള തൈ വിതരണവും, “ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായുളള മാവിൻതൈ വിതരണവും നടക്കും