അതിരപ്പിള്ളി പിള്ളപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന മണിക്കൂറുകള്‍ക്കുശേഷം കരകയറി. പുലര്‍ച്ചെ അഞ്ചോടെയാണ് നാട്ടുകാര്‍ ആനയെ വെള്ളപ്പാച്ചിലിനു നടുവില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.
മണിക്കൂറുകളോളമാണ് ആന വെള്ളപ്പാച്ചിലില്‍ നിന്നും കാട്ടിലേക്ക് കയറാന്‍ ശ്രമിച്ചത്. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ആനയെ എങ്ങനെ രക്ഷിക്കും എന്ന പ്രതിസന്ധിയിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍, ഒടുവില്‍ ആന സ്വയം കരകയറുകയായിരുന്നു.