അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ 35 വയസ്സിനു മുകളിലുള്ള വർക്കായി ഗുജറാത്തിലെ വഡോദരയിൽ 2022 ജൂണ് 16 മുതൽ 19 വരെ നടത്തിയ, പ്രഥമ മാസ്റ്റേഴ്സ് ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചെറുത്തുരുത്തി സ്വദേശിയും , കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസറുമായ കെ. പി. ഷെഫിർ സ്പ്രിന്‍റ് ഡബിൾ നേടി. പുരുഷന്മാരുടെ 40-44 വയസ്സു വിഭാഗത്തിൽ 100മീറ്റർ, 200 മീറ്റർ സ്പ്രിന്‍റ് ഇനങ്ങളിലാണ് ഷെഫീർ ഗോൾഡ് മെഡൽ നേടിയത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ അസോസിയേഷനുകൾ നടത്തി വന്നിരുന്ന അത്ലറ്റിക് ചാംപ്യൻഷിപ്പുകൾ ഈ വർഷം മുതലാണ് ഇന്ത്യ ഗവണ്മെന്‍റിന്‍റെ നിയന്ത്രണത്തിൽ ഉള്ള അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നേരിട്ട് നടത്താൻ ആരംഭിച്ചത്. ഈ വർഷം ഹരിയനായിൽ നടന്ന അഖിലേന്ത്യാ സിവിൽ സർവിസ് മത്സരത്തിലും, ചെന്നൈയിൽ നടന്ന ദേശീയമാസ്റ്റേഴ്സ് മത്സരത്തിലും ഈ ഇനങ്ങളിൽ ഷെഫീർ ചാമ്പ്യൻ ആയിരുന്നു. 2018 ൽ ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും, 2017, 2019 വർഷങ്ങളിൽ ഏഷ്യ മാസ്റ്റേഴ്സ് മത്സരങ്ങളിലെ മെഡൽ ജേതാവുമാണ്. ഈ വർഷം ഫിൻലാന്‍റില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന് ഷെഫിർ യോഗ്യത നേടിയിരുന്നു. പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ്ബ് കോച്ചുമാരായ ഹരിദാസ്, അർജുൻ എന്നിവരുടെ ശിക്ഷണത്തിൽ , ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ആണ് ഷെഫിർ പരിശീലനം നടത്തി വരുന്നത്. കോവിഡ് മഹാമാരി കാലത്തും മുടങ്ങാതെ പരിശീലനം നടത്താൻ സാധിച്ചതും, മികച്ച നിലവാരത്തിൽ ലഭിച്ച പരിശീലനവുമാണ് ഈ പ്രകടനത്തിന് കാരണമായതെന്നും, ഈ വിജയം പരിശീലനത്തിന് സൗകര്യം ഒരുക്കിതന്ന ശ്രീകൃഷ്ണ കോളേജ് സ്പോർട്സ് വിഭാഗം മേധാവി ഹരിദയാലും, മറ്റു കോച്ച്മാറും, തന്നെ പിന്തുണക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നതായും ഷെഫിർ പറഞ്ഞു. ഭാരിച്ച ഔദ്യോഗിക ചുമതകൾക്ക് തടസ്സം വരാത്ത രീതിയിൽ പരിശീലന സമയം ക്രമീകരിച്ചു കായികക്ഷമത നിലനിർത്താൻ സാധിക്കുന്നത് ദൈവാനുഗ്രഹമായി കാണുന്നു വെന്നും ഷെഫീർ പറഞ്ഞു . ചെറുതുരുത്തി കൊളമ്പിൽ പടിഞ്ഞാക്കര പരേതനായ കെ.പി.മുഹമ്മദ് ഹുസൈൻ, ബദറുന്നീസ ദമ്പതികളുടെ മകനാണ്. പുലാക്കോട് സ്കൂൾ അധ്യാപിക സഹിദ ആണ് ഭാര്യ. ദിയ,ദാഫിഹ്, ദുആ എന്നിവർ മക്കളാണ്.