ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്.ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ കായിക ദിനങ്ങൾക്ക് പ്രാധാന്യം നേടികൊടുക്കുന്നത്. അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം അത്‌ലോസ് 2022 വിപുലമായ പരിപാടികളോടെ തുടക്കമിട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വ ടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീമതി ദേവിക എസ് പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. കായിക ദിനത്തിലെ മുഖ്യഘടകമായ നാല് ഹൗസുകൾ നയിക്കുന്ന മാർച്ച് പാസ്റ്റിൽ മുഖ്യാതിഥി വിദ്യാർഥികളിൽനിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ശ്രീ പി. എൻ. വേണുഗോപാലൻ കായികദിന ദീപം തെളിയിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീ സി.എ. ശങ്കരൻകുട്ടി,ശ്രീ പി എൻ ഗോകുലൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിന്ധു ശിവദാസ്, വൈസ് പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു. എം. പി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്കു ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ കായിക പ്രകടനങ്ങൾ ഡിസംബർ 22, 23 ദിവസങ്ങളിൽ നടക്കും.