അട്ടപ്പാടി കാവുണ്ടിക്കല്‍ പ്ലാമരത്ത് ശിവരാമന്റെ ഭാര്യ മല്ലീശ്വരി (45) യെയാണ വ്യാഴാഴ്ച പുലര്‍ച്ച രണ്ടരയോടെ ആന കുത്തിക്കൊന്നത്. പശുക്കള്‍ കരയുന്നത് കേട്ടാണ് ശിവരാമനും മല്ലീശ്വരിയും പുറത്തിറങ്ങിയത്. ശിവരാമന്‍ പശുക്കളുടെ അടുത്തേക്ക് പോയതും മുറ്റത്ത് നിന്നിരുന്ന മല്ലീശ്വരിയുടെ അടുത്തേക്ക് ഒറ്റയാന്‍ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആന ഓടിയടുക്കുന്നത് കണ്ട് വീടിനുള്ളിലേക്ക് രക്ഷപ്പെടാന്‍ ഭാര്യയോട് ശിവരാമന്‍ പറഞ്ഞെങ്കിലും കഴിഞ്ഞില്ല. ശിവരാമനെയും ആക്രമിക്കാന്‍ കാട്ടാന ഓടിയെത്തിയെങ്കിലും സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് ഓടി കയറി രക്ഷപെട്ടു. മല്ലീശ്വരിയുടെ മൃതദേഹത്തിന് സമീപം നിലയുറപ്പിച്ച കാട്ടാനയെ ബന്ധുക്കളും നാട്ടുക്കാരും ചേര്‍ന്ന് ബഹളം വെച്ചാണ് തുരത്തിയത്. കൃഷിസ്ഥലത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നെങ്കിലും അയല്‍വാസിയുടെ പരാതിയില്‍ അഗളി പൊലീസിന്റെ നിര്‍ദേശമനുസരിച്ച് വൈദ്യതി വേലി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതാണ് കാട്ടാന കൃഷി സ്ഥലത്ത് എത്തുന്നതിന് ഇടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മക്കള്‍: കിഷോര്‍, കൃതിക