കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാളമുറി പടിഞ്ഞാറ് തെക്കൻ പറമ്പിൽ സുഗുണൻ്റെ വീടാണ് കുത്തിത്തുറന്നത്. രണ്ട് ദിവസമായി സുഗുണനും കുടുംബവും മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി പൊളിച്ച നിലയിൽ കണ്ടത്. മുന്‍വശത്തെ വാതിലില്‍ കൂടിയാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. മുറിക്കകത്തെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നിയിലും സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.