ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഒരു തലസ്ഥാന നഗരി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന മഹോത്സവമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നതിനായി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും നിറഞ്ഞു കഴിഞ്ഞു.രാവിലെ പത്തരയ്ക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. രണ്ടരയ്ക്കാണ് നിവേദ്യം. കനത്ത ചൂടും ഭക്തജനത്തിരക്കും പരിഗണിച്ച് കനത്ത സുരക്ഷയാണ് അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലും സജ്ജീകരണങ്ങളുണ്ട്.