Malayalam news

ആഗസ്റ്റ് 28അയ്യങ്കാളി ജയന്തി

Published

on

863 ആഗസ്റ്റ് 28-ന് മലയാള മാസം 1039 ചിങ്ങം 14 അവിട്ടം നക്ഷത്രത്തിൽ വെങ്ങനൂരിൽ അയ്യൻ്റെയും മാലയുടെയും മകനായിട്ടാണ് അയ്യങ്കാളി ജനിച്ചത്. കളിയാണ് പിതാവിൻ്റെ പേരുകൂടി ചേർത്ത് അയ്യങ്കാളി ആയത്. കേരളത്തിൽ ഒരു കാലത്ത് പുലയ-പറയ-കുറവ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്കുവേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരംമൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യനേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയുടെ ജനനം.

Trending

Exit mobile version