National

ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം

Published

on

ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസുയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്‍റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായികദിനമായി ആചരിക്കുന്നത്. തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്ന അതുല്യ പ്രതിഭയാണ് ധ്യാൻ ചന്ദ്. ആ കാലഘട്ടം ഇന്ത്യൻ ഹോക്കിയുടെ സുവർണകാലഘട്ടമായി കണക്കാക്കുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു. കൊവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം കായിക മൈതാനങ്ങൾ പതിയെ ഉണർന്ന് വരുന്നതിനിടയിലും ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലുമാണ് ഇത്തവണത്തെ കായിക ദിനം രാജ്യം ആചരിക്കുന്നത്. ഇന്ത്യ ചരിത്ര നേട്ടം കരസ്ഥമാക്കിയ ടോക്യോ ഒളിമ്പിക്സ് അവസാനിച്ച ദിവസങ്ങൾക്കുള്ളിൽ വരുന്ന ദേശീയ കായിക ദിനം. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിൽ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version