കുമളിയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി അപകടം. നാല് വയസുകാരന്‍ മരിച്ചു. പുതുപ്പറമ്പില്‍ അരുണ്‍-ആശ ദമ്പതികളുടെ മകന്‍ അര്‍ണവ് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ രാജേഷിനെ ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുമളി കൊല്ലം പട്ടടയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നുപോകുകയായിരുന്നവര്‍ക്ക് നേരെ ഓട്ടോ പാഞ്ഞുകയറുകയായിരുന്നു. ഇടിച്ച ശേഷം ഓട്ടോ മറിഞ്ഞു.