വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരം. പാടൂക്കാട് സ്വദേശി പാലക്കോട് വീട്ടിൽ സന്തോഷ്‌കുമാർ (40), വടക്കാഞ്ചേരി സ്വദേശി പാണാട്ടിൽ വീട്ടിൽ സ്റ്റാഫാനും (26) ആണ് പരിക്കേറ്റത്. സന്തോഷ് കുമാറിന്‍റെ വലതു കാലിന് ഗുരുതര പരിക്കേറ്റു. പാർളിക്കാട് ബൈപ്പാസിൽ പുലർച്ചെയാണ് അപകടം. വടക്കാഞ്ചേരി ആകട്സ് പ്രവർത്തകർ പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിച്ചു.