ഓട്ടോറിക്ഷ വീടിന് മുന്നിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരുക്ക്.കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിൽ കോണിക്കഴി തത്രം കാവ് പാലത്തിനടുത്ത് പാതവക്കിലെ വീടിന് സമീപമാണ് സംഭവം. തിങ്കളാഴ്ച രാത്രി 9.20നാണ് അപകടം. പാലക്കാട് കല്ലടിക്കോട് ചുങ്കം സ്വദേശി ഓട്ടോ ഡ്രൈവർ, വീടിന് മുൻപിൽ നിന്നിരുന്ന കോണിക്കഴി സ്വദേശി കണ്ണൻ എന്നിവർക്കാണ് പരുക്ക്. കണ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..