സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ആശങ്ക വര്‍ധിക്കുന്നു. കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തതായാണ് റിപ്പോര്‍ട്ട്.ജനുവരി ആറ് മുതല്‍ ഫാമില്‍ കോഴികള്‍ ചത്തു തുടങ്ങിയിരുന്നു. പാരന്റ് സ്‌റ്റോക്ക് കോഴികളെയായിരുന്നു ചത്ത നിലയില്‍ കണ്ടെത്തിയത്.